< Back
Kerala
തിരുവല്ലം ഷഹാന മരണം: മാതാപിതാക്കൾ ഇന്ന് കമ്മിഷണറെ കാണും
Kerala

തിരുവല്ലം ഷഹാന മരണം: മാതാപിതാക്കൾ ഇന്ന് കമ്മിഷണറെ കാണും

Web Desk
|
30 Dec 2023 7:22 AM IST

ഷഹാനയുടെ മര​ണത്തിനു പിന്നാലെ ഭര്‍ത്താവ് നൗഫലും ഭർതൃമാതാവും രക്ഷപ്പെട്ട വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയിൽ മാതാപിതാക്കൾ ഇന്ന് കമ്മിഷണറെ കാണും. ഭര്‍ത്താവും പ്രതിയുമായ നൗഫലിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകാനാണു നീക്കം.

നിലവിൽ പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ ചുമത്തിയിട്ടുള്ളൂ. ഇത് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്ന ആശങ്ക ഇവർക്കുണ്ട്. വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടും.

ഷഹാനയുടെ മര​ണത്തെ തുടർന്ന് ഒളിവിൽപോയ നൗഫലും ഭർതൃമാതാവും രക്ഷപ്പെട്ട വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരുടെയും ഫോണുകൾ നൗഫലിന്റെ സഹോദരഭാര്യയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തു. ഷഹാനയുടെ മരണവിവരം അറിഞ്ഞയുടന്‍ ഇരുവരും ഒളിവിൽപോയിരുന്നു. അതേസമയം, സഹോദരഭാര്യയുടെ കുടുംബത്തെ കേന്ദ്രീകരിച്ച് അന്വേഷണം വിപുലമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ടുമാസമായി ഷഹാന സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഷഹാനയെ കാണാൻ വീട്ടിലെത്തിയ നൗഫൽ ഒന്നര വയസുകാരനായ കുട്ടിയെ കൊണ്ടുപോയതുകൂടിയാണ് ആത്മഹത്യയ്ക്കുള്ള പെട്ടെന്നുള്ള പ്രേരണയായതെന്നു ബന്ധുക്കൾ പറയുന്നു. ഷഹാന ഭര്‍തൃവീട്ടില്‍ മർദനമേറ്റതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Similar Posts