< Back
Kerala

Kerala
തിരുവനന്തപുരത്ത് നഗരസഭ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു
|8 Oct 2021 7:34 AM IST
തിരുവനന്തപുരം നഗരസഭയിലെ ഓഫീസ് അറ്റൻഡർ ഷിബു രംഗനാണ് മരിച്ചത്
തിരുവനന്തപുരം രാജാജി നഗറിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവനന്തപുരം നഗരസഭയിലെ ഓഫീസ് അറ്റൻഡർ ഷിബു രംഗനാണ് മരിച്ചത്. ബന്ധുവും നഗരസഭയിലെ തന്നെ ശുചീകരണ തൊഴിലാളിയുമായ രഞ്ജിത്താണ് കുത്തിയത്.
ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് സംഭവം. ഷിബു രംഗന്‍റെ തലക്ക് സ്ക്രൂ ഡ്രൈവറുപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കന്‍റോണ്‍മെന്‍റ് പൊലീസ് പിടികൂടി. പരിക്കേറ്റ ഷിബുവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.