< Back
Kerala

Kerala
തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ ആൾ അയൽവാസിയെ വെട്ടിക്കൊന്നു
|15 Nov 2024 11:21 PM IST
വൈകീട്ട് ഏഴോടെ വെട്ടേറ്റ ബാബുരാജ് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങുകയായിരുന്നു
തിരുവനന്തപുരം: മദ്യപിച്ചെത്തിയ ആൾ അയൽവാസിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം കാരേറ്റ് പേടികുളം ഇലങ്കത്തറ സ്വദേശി ബാബുരാജ് (64) ആണ് മരിച്ചത്. അയൽവാസി സുനിൽകുമാർ ആണ് പ്രതി. മദ്യപിച്ചു വന്ന സുനിൽകുമാർ വീട്ടുമുറ്റത്ത് നിന്ന ബാബുരാജിനെ വെട്ടുകയായിരുന്നു.വൈകീട്ട് ഏഴോടെയാണ് സംഭവം. തുടർന്ന് പരിക്കേറ്റ ബാബുരാജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒമ്പതോടെ മരിക്കുകയായിരുന്നു. സുനിൽകുമാറിനെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.