< Back
Kerala
തിരുവനന്തപുരത്ത് കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ
Kerala

തിരുവനന്തപുരത്ത് കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ

Web Desk
|
29 Oct 2021 7:20 PM IST

1.405 കിലോഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളും അനുവിൽ നിന്ന് കണ്ടെടുത്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ. നരുവാമൂട് സ്വദേശി അനുവാണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര എക്‌സൈസ് സംഘം മുക്കംപാലമൂട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മുട്ടായി അനു എന്ന അനു അറസ്റ്റിലായത്. മയക്കുമരുന്ന് ഗുളികകൾ മുട്ടായി എന്ന രഹസ്യ കോഡ് ഉപയോഗിച്ച് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. 1.405 കിലോഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളും അനുവിൽ നിന്ന് കണ്ടെടുത്തു.

ഷെഡ്യൂൾ എച്ച് 1 വിഭാഗത്തിൽപ്പെടുന്ന ഇത്തരം ഗുളികകൾ മാനസിക രോഗികളുടെ അവസ്ഥ വളരെ വഷളാകുമ്പോൾ ഡോക്‌റുടെ പ്രത്യേക നിർദ്ദേശ പ്രകാരം മാത്രം നൽകുന്നതാണ്. 20 ഗ്രാമിന് മുകളിൽ ഇത്തരം മയക്കുമരുന്ന് ഗുളിക കൈവശം സൂക്ഷിക്കുന്നത് പത്ത് വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

പ്രതിക്ക് ലഹരി മരുന്ന് ഗുളികകൾ എവിടെ നിന്ന് കിട്ടി എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. ഇയാളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. എക്‌സൈസ് സംഘത്തെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.

Related Tags :
Similar Posts