< Back
Kerala
aatingal young man sreejith murder
Kerala

ആറ്റിങ്ങലിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍

Web Desk
|
21 Aug 2023 9:46 AM IST

ലഹരിമാഫിയകൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്.

തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍. വാളക്കാട് സ്വദേശി രാഹുല്‍ (26), ഊരുപൊയ്ക സ്വദേശി രാഹുല്‍ദേവ് (26), കിഴുവിലം സ്വദേശി അറഫ്ഖാന്‍ (26), വാമനപുരം സ്വദേശി അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബു​ധനാഴ്ച്ച ആയിരുന്നു സംഭവം. ലഹരിമാഫിയകൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. പ്രതികളിൽ ഓരാളായ വി‍ജിത്ത് തന്നെയാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ശ്രീജിത്തിന്റെ മരണം ഉറപ്പാക്കിയ ഇയാൾ അവിടെ നിന്നു കടന്നു കളയുകയും ചെയ്തു. പ്രധാനപ്രതികളായ വിനീത് കുര്യൻ, പ്രണവ് കുമ്പിടി, ശ്രീജിത്ത്, വിജിത്ത് എന്നിവർക്കായി പോലിസ് തിരച്ചില്‍ നടത്തുന്നു.

Similar Posts