< Back
Kerala

Kerala
പ്രഭാതസവാരിക്കിടെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം
|13 Dec 2022 11:28 AM IST
അമിതവേഗത്തിലെത്തിയ കാർ സൈമണെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് പ്രഭാതസവാരിക്കിടെ കാറിടിച്ച് വയോധികൻ മരിച്ചു. പൊയ്‌കവിള സ്വദേശി സൈമൺ (66) മരിച്ചത്. കാട്ടായിക്കോണത്തിന് സമീപം ഒരുവാമൂലയിലായിരുന്നു അപകടം.
ഇന്ന് രാവിലെ ഏഴരമണിയോടെ ആയിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ സൈമണെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം കാർ നിർത്താതെ പോയി. സൈമൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
ഒരു കിലോമീറ്ററിലധികം പോയ ശേഷം കാർ തിരികെവന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സൈമണിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോത്തൻകോട് പൊലീസ് സംഭവത്തിൽ കേസെടുത്തു.