< Back
Kerala
തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം
Kerala

തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം

Web Desk
|
12 Sept 2022 11:12 PM IST

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്‌

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം. കാട്ടായിക്കോണം സ്വദേശി ഷാജിക്കാണ് പരിക്കേറ്റത്.

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്‌. ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിലെത്തിയ സംഘം ബിയർ കുപ്പി കൊണ്ട് ഷാജിയുടെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഓണാഘോഷ സമാപനവുമായി ബന്ധപ്പെട്ട് നഗരത്തിൽ തിരക്കേറിയ സമയത്തായിരുന്നു സംഭവം.

പോത്തൻകോട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. വിഷയത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യപ സംഘമാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Similar Posts