< Back
Kerala
sabarimala devotees_accident
Kerala

തിരുവനന്തപുരത്ത് അയ്യപ്പസംഘത്തിന്റെ വാഹനം അപകടത്തിൽപെട്ടു

Web Desk
|
12 Dec 2023 4:14 PM IST

ചെന്നൈയിൽ നിന്നുള്ള പത്തംഗ തീർത്ഥാടക സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അയ്യപ്പസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. തിരുവനന്തപുരം കാട്ടാക്കട തൂങ്ങാൻപാറയിലാണ് അപകടം. ചെന്നൈയിൽ നിന്നുള്ള പത്തംഗ തീർത്ഥാടക സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും കാര്യമായ പരിക്കില്ല. എതിർ ദിശയിൽ നിന്ന് വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ സമീപത്തെ പുരയിടത്തിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു.

Similar Posts