< Back
Kerala

Kerala
കായികരാജാക്കളായി തിരുവനന്തപുരം, അത്‌ലറ്റിക്‌സിൽ ആദ്യ കിരീടം ചൂടി മലപ്പുറം
|11 Nov 2024 4:34 PM IST
ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിയാണ് അത്‌ലറ്റിക്‌സിൽ മികച്ച സ്‌കൂൾ
എറണാകുളം: സ്‌കൂൾ കായികമേളയിൽ ചാമ്പ്യൻമാരായി തിരുവനന്തപുരം. 227 സ്വർണമടക്കം 1,935 പോയിന്റുകളോടെയാണ് ജില്ല കായികരാജാക്കളായത്. 80 സ്വർണമടക്കം 848 പോയിന്റുകളോടെ തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം കരസ്തമാക്കിയത്. 64 സ്വർണമടക്കം 824 പോയിന്റുകളോടെ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.
ഗെയിംസിലും 1,213 പോയിന്റുകളോടെ തിരുവനന്തപുരം തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
അത്‌ലറ്റിക്‌സിൽ 22 സ്വർണമടക്കം 247 പോയിന്റുകളുമായി മലപ്പുറം കിരീടം കരസ്തമാക്കി. ഇതാത്യമായാണ് ജില്ലയ്ക്ക് അത്‌ലറ്റിക്‌സിൽ കിരീടം ലഭ്യമാകുന്നത്. 25 സ്വർണവും 213 പോയിന്റുകളുമോടെ പാലക്കാടാണ് രണ്ടാം സ്ഥാനം കരസ്തമാക്കിയത്.
ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിയാണ് അത്‌ലറ്റിക്‌സിൽ മികച്ച സ്‌കൂൾ ആയി തെരഞ്ഞെടുത്തത്. 80 പോയിന്റുകളാണ് സ്‌കൂളിന് ലഭിച്ചത്.