< Back
Kerala
തിരുവനന്തപുരം കെട്ടിട നമ്പർ തട്ടിപ്പ്: ഉദ്യോഗസ്ഥർക്ക് വൻ വീഴ്ച; ഡിജിറ്റൽ ഡോങ്കിൽ സൂക്ഷിച്ചിരുന്നത് താൽക്കാലിക ജീവനക്കാർ
Kerala

തിരുവനന്തപുരം കെട്ടിട നമ്പർ തട്ടിപ്പ്: ഉദ്യോഗസ്ഥർക്ക് വൻ വീഴ്ച; ഡിജിറ്റൽ ഡോങ്കിൽ സൂക്ഷിച്ചിരുന്നത് താൽക്കാലിക ജീവനക്കാർ

Web Desk
|
14 July 2022 11:13 AM IST

റവന്യൂ ഇൻസ്‌പെക്ടർ കൈവശം കൈവശം ഉപകരണമാണ് താല്‍ക്കാലിക ജീവനക്കാര്‍ സൂക്ഷിച്ചത്

തിരുവനന്തപുരം: നഗരസഭ കെട്ടിട നമ്പർ തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് വൻ വീഴ്ച. ഡിജിറ്റൽ ഒപ്പ് വയ്ക്കുന്ന ഡോങ്കിൽ സൂക്ഷിച്ചിരുന്നത് താൽക്കാലിക ജീവനക്കാർ. ഇത് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. റവന്യൂ ഇൻസ്‌പെക്ടർ കൈവശം കൈവശം ഉപകരണമാണ് താല്‍ക്കാലിക ജീവനക്കാര്‍ സൂക്ഷിച്ചത്. താൽക്കാലിക ജീവനക്കാരനെ കോർപ്പറേഷൻ പുറത്താക്കിയിരുന്നു.

തിരിമറിയിലൂടെ 220 ലേറെ കെട്ടിടങ്ങൾ വ്യാജ നമ്പർ നേടിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വ്യാജ അപേക്ഷകൾക്ക് കെട്ടിട നമ്പർ നൽകാനായി ഡിജിറ്റൽ സിഗ്നേച്ചർ നൽകുന്നത് കോർപ്പറേഷൻ ഓഫീസിലെ താൽകാലിക ജീവനക്കാരനാണ്. നാല് പേരാണ് തട്ടിപ്പില്‍ അറസ്റ്റിലായത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പുറമെ രണ്ട് ഇടനിലക്കാരുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

Similar Posts