< Back
Kerala

Kerala
സംവിധായക നയന സൂര്യയുടെ മരണം തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും
|9 Jan 2023 9:20 PM IST
എകെജി സെന്റർ ആക്രമണക്കേസ് അന്വേഷണസംഘത്തെ തന്നെയാണ് ഈ കേസും ഏൽപ്പിച്ചിരിക്കുന്നത്
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
നയനയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് കേസിന്റെ അന്വേഷണം ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇന്ന് ക്രൈംബ്രാഞ്ച് മേധാവി അന്വേഷണ സംഘത്തെ തീരുമാനിക്കുകയായിരുന്നു.
എകെജി സെന്റർ ആക്രമണക്കേസ് അന്വേഷണസംഘത്തെ തന്നെയാണ് ഈ കേസും ഏൽപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചകളുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.