< Back
Kerala
തിരുവനന്തപുരത്തെ തെങ്ങുകയറ്റ തൊഴിലാളിയുടെ മരണം വാഹന അപകടത്തിലെന്ന് കണ്ടെത്തൽ; ഒരാൾ അറസ്റ്റിൽ
Kerala

തിരുവനന്തപുരത്തെ തെങ്ങുകയറ്റ തൊഴിലാളിയുടെ മരണം വാഹന അപകടത്തിലെന്ന് കണ്ടെത്തൽ; ഒരാൾ അറസ്റ്റിൽ

Web Desk
|
18 July 2025 9:50 PM IST

കല്ലറ സ്വദേശി അനിൽകുമാറിനെ പിക്കപ്പ് വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ തെങ്ങുകയറ്റ തൊഴിലാളിയുടെ മരണം വാഹന അപകടത്തിലെന്ന് കണ്ടെത്തൽ. കല്ലറ സ്വദേശി അനിൽകുമാറിനെ പിക്കപ്പ് വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയെന്ന് പൊലീസ്. കേസിൽ വരിക്കപ്ലാമൂട് സ്വദേശി ബഷീറിനെ അറസ്റ്റ് ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാങ്ങോട് പൊലീസ് പ്രതിയെ പിടികൂടിയത്. വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അനിലിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.

Similar Posts