< Back
Kerala

Kerala
തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പ്; മുൻ സൂപ്രണ്ട് അറസ്റ്റിൽ
|26 Oct 2021 8:35 AM IST
ഒളിവിലായിരുന്ന ശാന്തിയെ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പിൽ പ്രതിയായ നേമം സോൺ മുൻ സൂപ്രണ്ട് ശാന്തി അറസ്റ്റിൽ. ഒളിവിലായിരുന്ന ശാന്തിയെ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിനു പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
33 ലക്ഷം രൂപയുടെ തട്ടിപ്പാണ് കോർപ്പറേഷനില്‍ ഇതു വരെ കണ്ടെത്തിയത്. ഇതില്‍ 27ലക്ഷം രൂപയുടെ തട്ടിപ്പും കണ്ടെത്തിയത് നേമം സോണിലാണ്.