< Back
Kerala
train delay
Kerala

വൈദ്യുതി തകരാർ പരിഹരിച്ചു; തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി എക്‌സ്പ്രസ്‌ ഓടിത്തുടങ്ങി

Web Desk
|
8 May 2024 10:24 PM IST

നിലമ്പൂർ കോട്ടയം പാസഞ്ചർ ട്രെയിനും യാത്ര പുനരാരംഭിച്ചു

വൈദ്യുതി തകരാർ മൂലം പിടിച്ചിട്ട തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു. ട്രെയിനിൽ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. റെയിൽവേ അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

വൈദ്യുതി തകരാറിനെ തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ട് നാല് മണിക്കൂർ പിന്നിടുകയാണ്. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിക്ക് പുറമെ നിലമ്പൂർ - കോട്ടയം പാസഞ്ചർ അടക്കമുള്ള ട്രെയിനുകളും പിടിച്ചിട്ടിരിക്കുകയാണ്. മണിക്കൂറുകളായി ഗതാഗതം നിലച്ചതോടെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറ്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്.

അതേസമയം, ട്രാക്കുകളിലെ വൈദ്യുതി തകരാർ പൂർണമായും പരിഹരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. നിലമ്പൂർ കോട്ടയം പാസഞ്ചർ ട്രെയിനും യാത്ര പുനരാരംഭിച്ചിട്ടുണ്ട്.

Similar Posts