< Back
Kerala

Kerala
കാട്ടാക്കടയില്‍ വിചാരണാസദസിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ തമ്മിൽ തർക്കം
|28 Dec 2023 11:00 PM IST
പ്രതിപക്ഷ നേതാവ് വേദി വിട്ടുപോയതിനുശേഷമായിരുന്നു സംഭവം
തിരുവനന്തപുരം: വിചാരണാസദസിൽ കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കം. കാട്ടാക്കടയിൽ നടന്ന വിചാരണാസദസിനിടെയാണ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്.
ഡി.സി.സി സെക്രട്ടറി എം.ആർ ബൈജുവിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. പ്രതിപക്ഷ നേതാവ് വേദി വിട്ടുപോയതിനുശേഷമായിരുന്നു സംഭവം. കാട്ടാക്കടയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് നേതൃത്വം പ്രവർത്തകരെ പങ്കെടുപ്പിക്കാറില്ലെന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.