< Back
Kerala
തിരുവനന്തപുരത്ത് കാർ അടിച്ചു തകർത്ത് തീയിടാൻ ശ്രമിച്ച കേസ്; രണ്ട് പേർ പിടിയിൽ
Kerala

തിരുവനന്തപുരത്ത് കാർ അടിച്ചു തകർത്ത് തീയിടാൻ ശ്രമിച്ച കേസ്; രണ്ട് പേർ പിടിയിൽ

Web Desk
|
31 July 2023 8:01 PM IST

അരവിന്ദ്, ഇയാളുടെ അമ്മാവൻ മണികണ്ഠൻ, സു​​ഹൃത്ത് വിഷ്ണു എന്നിവർ ചേർന്നു കാറിന് തീയിട്ടു എന്നാണ് പരാതി. ‍‍

തിരുവനന്തപുരം: മലയിൻകീഴ് പൊറ്റയിൽ കാർ അടിച്ചു തകർത്ത് തീയിടാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. അരവിന്ദ്, വിഷ്ണു എന്നിവരെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെെകുന്നേരം 5:30 ഓടെയാണ് സംഭവം. അയൽവാസികൾ തമ്മിൽ കാർ പാർക്ക് ചെയ്യുന്നതിനിടയിലുണ്ടായ തർക്കമാണ് സം​ഘർഷത്തിലേക്ക് നയിച്ചത്.

വാടകയ്ക്ക് താമസിക്കുന്ന വെള്ളറട സ്വദേശിനി റീനയുടെ കാറാണ് അടിച്ചുതകർത്തത്. അരവിന്ദ്, ഇയാളുടെ അമ്മാവൻ മണികണ്ഠൻ, സു​​ഹൃത്ത് വിഷ്ണു എന്നിവർ ചേർന്നു കാറിന് തീയിട്ടു എന്നാണ് പരാതി. ‍‍ഞായറാഴ്ച്ച വീട്ടിൽ വന്ന ബന്ധുക്കളുടെ കാർ വീടിനു സമീപം പാർക്ക് ചെയ്തതിൽ പ്ര​കോപിതനായ അരവിന്ദ് റീനയെയും ഭർത്താവ് മഹേഷിനെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കാർ മാറ്റിയിടാൻ പോയ മഹേഷിനെ ഇയാൾ മർദിച്ചു. തുടർന്ന് ഇവർ പരാതി നൽകി തിരിച്ചു വന്നപ്പോഴാണ് കാർ അടിച്ചു തകർക്കുന്നതും പെട്രോൾ ഒഴിച്ച് കത്തിക്കുന്നതും കണ്ടത്. അക്രമം മൊബെെലിൽ പകർത്തുന്നതിനിടെ റീനയുടെ മകൾ പ്ലസ് ടു വിദ്യാർത്ഥിനിയായ മേഘയുടെ ശരീരത്തിലും ഇവർ പെട്രോൾ ഒഴിച്ചു എന്നും പരാതിയിൽ പറയുന്നു. കേസിൽ അരവിന്ദിന്റെ അമ്മാവൻ മണികണ്ഠനു വേണ്ടിയുളള തിരച്ചിൽ നടക്കുന്നു.

Similar Posts