< Back
Kerala
തിരുവനന്തപുരത്ത് മകളുടെ സുഹൃത്തിനെ അപായപ്പെടുത്താൻ അച്ഛന്റെ ക്വട്ടേഷൻ
Kerala

തിരുവനന്തപുരത്ത് മകളുടെ സുഹൃത്തിനെ അപായപ്പെടുത്താൻ അച്ഛന്റെ ക്വട്ടേഷൻ

Web Desk
|
31 Aug 2024 5:54 PM IST

യുവാവിനെ ആക്രമിക്കാൻ രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നൽകിയത്

തിരുവനന്തപുരം: മണ്ണന്തലയിൽ മകളുടെ സുഹൃത്തിനെ അപായപ്പെടുത്താൻ അച്ഛൻ ക്വട്ടേഷൻ നൽകി. യുവാവിനെ ആക്രമിക്കാൻ രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നൽകിയത്. സംഭവത്തിൽ നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും രണ്ട് ഗുണ്ടകളും പിടിയിലായി. മെഡിക്കൽ കോളേജ് സ്വദേശി സ്വർണപ്പല്ലൻ മനു, സൂരജ് എന്നീ ഗുണ്ടകളെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്. ക്വട്ടേഷൻ സംഘത്തെ ഏർപ്പാട് ചെയ്ത പെൺകുട്ടിയുടെ ബന്ധു ഒളിവിലാണ്. യുവാവിനെ ക്വട്ടേഷൻ സംഘം രണ്ടു തവണയാണ് ആക്രമിച്ചത്. പിന്നാലെ നല്‍കിയ പരാതിയില്‍ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.


Similar Posts