< Back
Kerala

Kerala
തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; ബിജെപി നിരാഹാരസമരം അവസാനിപ്പിച്ചു
|28 Oct 2021 7:06 AM IST
ഉന്നയിച്ച എല്ലാ ആവശ്യങ്ങളും നേടിയെടുത്തെന്ന് ബിജെപി നേതൃത്വം പറഞ്ഞു. സമഗ്ര അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു
തിരുവനന്തപുരം നഗരസഭയിലെ നികുതി ക്രമക്കേടിനെതിരെ ബിജെപി കൗൺസിലർ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും നേടിയെടുത്തെന്ന് ബിജെപി നേതൃത്വം പറഞ്ഞു.
സമരം ആരംഭിച്ചതിന് ശേഷമാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതും പ്രതികളെ അറസ്റ്റ് ചെയ്തതും. സമഗ്ര അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
എന്നാല്‍ അഴിമതി കണ്ടെത്തിയതും നടപടി എടുത്തതും ഭരണപക്ഷമാണെന്നും ബിജെപിയുടേത് വ്യാജ പ്രചാരണമാണെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു . പൊതുജനങ്ങളുടെ സ്വത്ത് ജപ്തി ചെയ്തിട്ടില്ലെന്നും മുഴുവന്‍ തുകയും സംരക്ഷിക്കുമെന്നും മേയര്‍ അറിയിച്ചു.