< Back
Kerala

Kerala
തിരുവനന്തപുരത്ത് വിചാരണക്ക് കൊണ്ടുവന്ന കൊലക്കേസ് പ്രതി മറ്റൊരു പ്രതിയെ ആക്രമിച്ചു
|19 Feb 2024 2:37 PM IST
മണ്ണന്തല രഞ്ജിത് വധക്കേസ് പ്രതിയാണ് മറ്റൊരു റിക്സൻ വധക്കേസിലെ പ്രതിയെ ആക്രമിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിചാരണയ്ക്ക് കൊണ്ടുവന്ന പ്രതി മറ്റൊരു പ്രതിയെ ആക്രമിച്ചു. പൊലീസ് ബസിനുള്ളിൽ വെച്ചാണ് സംഭവമുണ്ടായത്. തിരുവനന്തപുരം മണ്ണന്തല രഞ്ജിത് വധക്കേസ് പ്രതി കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതി റോയിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. ബ്ലേഡ് കൊണ്ട് റോയിയുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. പൂജപ്പുര ജയിലിൽ നിന്ന് ബസിൽ വഞ്ചിയൂർ കോടതിയിലേക്ക് കൊണ്ടുവരവെയായിരുന്നു ആക്രമണം. അഞ്ചുതെങ്ങ് റിക്സൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് റോയി.