< Back
Kerala
തട്ടിക്കൊണ്ടുപോയത് മഞ്ഞ സ്കൂട്ടറില്‍? മേരിക്കായി തിരഞ്ഞ് നാട്
Kerala

തട്ടിക്കൊണ്ടുപോയത് മഞ്ഞ സ്കൂട്ടറില്‍? മേരിക്കായി തിരഞ്ഞ് നാട്

Web Desk
|
19 Feb 2024 7:58 AM IST

കാണാതാകുമ്പോൾ കറുപ്പിൽ പുള്ളിയുള്ള ടീ ഷർട്ടാണു കുട്ടി ധരിച്ചിരുന്നത്

തിരുവനന്തപുരം: പേട്ടയിൽനിന്നു പുലർച്ചെ സ്കൂട്ടറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കുട്ടിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്. മഞ്ഞ നിറത്തിലുള്ള ആക്ടിവ സ്കൂട്ടറിലാണു സംഘം എത്തിയതെന്നാണൂ സൂചന.

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് രണ്ടംഗം സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു റിപ്പോര്‍ട്ട്. പേട്ട റെയിൽവേ സ്റ്റേഷനു പരിസരത്തെ വഴിയരികിൽ രണ്ടു സഹോദരങ്ങൾക്കൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. കാണാതാകുമ്പോൾ കറുപ്പിൽ പുള്ളിയുള്ള ടീ ഷർട്ടാണു കുട്ടി ധരിച്ചിരുന്നതെന്നു കുടുംബം പറയുന്നു.

റെയിൽവേ വഴി രക്ഷപ്പെടാനുള്ള സാധ്യത പൊലീസ് പരിശോധിച്ചിരുന്നു. ട്രെയിൻമാർഗം കുട്ടിയുമായി പോയിട്ടില്ലെന്നാണ് ഇവിടത്തെ സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ചതിൽ വ്യക്തമായതെന്നാണു വിവരം. റോഡ് മാർഗം തന്നെയാണു കുട്ടിയുമായി സംഘം കടന്നതെന്നാണു പൊലീസിനു ലഭിച്ച സൂചന. ഇതോടെ നഗരത്തിലെ മുഴുവൻ റോഡുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഓൾ സെയ്ന്റ്സ് കോളജിന് പിറകിൽനിന്നാണു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുടുംബം താമസിച്ചിരുന്നത് കോളജിന് പിറകിലെ ചതുപ്പിൽ ടെന്‍റ് അടിച്ചായിരുന്നു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497947107, 9497960113,9497980015, 9497996988 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പേട്ട പൊലീസ് അറിയിച്ചു.

Summary: The police intensifies search for the child who was kidnapped from Pettah, Thiruvananthapuram

Similar Posts