< Back
Kerala
Arun Prasad/Vinayan

പിടിയിലായ അരുണ്‍ പ്രസാദും വിനയനും

Kerala

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ നടുറോഡില്‍ മര്‍ദിച്ച പ്രതികള്‍ പിടിയില്‍

Web Desk
|
11 March 2023 7:11 AM IST

പിരപ്പൻകോട് സ്വദേശി അരുൺ പ്രസാദും കാട്ടായിക്കോണം സ്വദേശി വിനയനുമാണ് പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് പെണ്‍കുട്ടിയെ നടുറോഡില്‍ മര്‍ദിച്ച പ്രതികള്‍ പിടിയില്‍. പിരപ്പൻകോട് സ്വദേശി അരുൺ പ്രസാദും കാട്ടായിക്കോണം സ്വദേശി വിനയനുമാണ് പിടിയിലായത്. പെണ്‍കുട്ടി മുടി വെട്ടിയതിനെ പ്രതികള്‍ പരിഹസിച്ചത് പെണ്‍കുട്ടി ചോദ്യം ചെയ്തതോടെയാണ് ആക്രമണം.

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി വ്യാഴാഴ്ച സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ആക്രമണം. മുടിവെട്ടിയ രീതിയെ നാലംഗ സംഘം പരിഹസിച്ചതിനെ പെണ്‍കുട്ടി ചോദ്യം ചെയ്തു. ഇതോടെ പ്രതികള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തിൽ കുട്ടിയുടെ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റു. പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് കണ്ട് നാട്ടുകാര്‍ എത്തിയതോടെ സംഘം ബൈക്കുമായി കടന്നു കളഞ്ഞു.

പ്രതികളില്‍ രണ്ട് പേരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. മര്‍ദനമേറ്റ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ബൈക്കിന്‍റെ നമ്പർ തിരിച്ചറിഞ്ഞതാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കേസിലുള്‍പ്പെട്ട മറ്റ് രണ്ട് പ്രതികളേയും ഉടന്‍ പിടികൂടുമെന്ന് പോത്തന്‍ പൊലീസ് അറിയിച്ചു.



Similar Posts