< Back
Kerala

Kerala
തിരുവനന്തപുരം പൊലീസ് ക്യാമ്പിൽ ആശങ്ക; 17 പേർക്ക് കോവിഡ്, ട്രെയിനിങ് നിർത്തിവെക്കാതെ അധികൃതർ
|25 Aug 2021 10:27 PM IST
ക്യാമ്പിൽ മുന്നൂറോളം പേർക്കാണ് ട്രെയിനിങ് നടക്കുന്നത്
തിരുവനന്തപുരം എസ്എപി ക്യാമ്പിൽ ട്രെയിനിങ്ങിനിടെ നിരവധി പേർക്ക് കോവിഡ്. എംഎസ്പി ബറ്റാലിയനിലെ 17 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ക്യാമ്പിൽ മുന്നൂറോളം പേർക്കാണ് ട്രെയിനിങ് നടക്കുന്നത്. എന്നാൽ ട്രെയിനിങ് നിർത്തിവെക്കാൻ അധികൃതർ തയാറായിട്ടില്ല. കോവിഡ് ബാധിച്ചവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയെന്നാണ് വിശദീകരണം.