< Back
Kerala

Kerala
യുവതിയെ കടയിൽ കയറി ആക്രമിച്ചു: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
|29 Oct 2022 6:02 PM IST
വ്യാഴാഴ്ചയാണ് സുരേഷ് യുവതിയെ കടയിൽ കയറി അക്രമിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ യുവതിയെ അതിക്രമിച്ച കേസിൽ പോലീസുകാരന് സസ്പെൻഷൻ. എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനും കന്റോൺമെന്റ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറുമായ സുരേഷിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. റൂറൽ എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാഴാഴ്ചയാണ് സുരേഷ് യുവതിയെ കടയിൽ കയറി അക്രമിച്ചത്. സാധനം വാങ്ങിയതിന് ശേഷം പൈസ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു.