< Back
Kerala

Kerala
തിരുവനന്തപുരത്ത് പൊലീസുകാരന് ലഹരിമാഫിയയുടെ മർദനം
|9 April 2024 8:21 AM IST
ഫോർട്ട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സിജു തോമസിനാണ് മർദനമേറ്റത്
തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സിജു തോമസിന് മർദനം. ഇന്നലെ രാത്രി ചാല മാർക്കറ്റിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം മർദിച്ചത് . പരിക്കേറ്റ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ലഹരിമാഫിയയെന്ന് പൊലീസ് പറയുന്നു. മര്‍ദനം നടന്ന സ്ഥലത്ത് സി.സി.ടി.വി ദൃശ്യങ്ങളില്ലാത്തതും പൊലീസിന് തിരിച്ചടിയായിട്ടുണ്ട്. പൊലീസുകാരനെ മര്‍ദിച്ച പ്രതികളെ പിടികൂടാനായിട്ടില്ല.
ഡ്യൂട്ടി കഴിഞ്ഞുപോകുന്ന സമയത്താണ് മര്‍ദനമേറ്റത്. കൈയിലുണ്ടായിരുന്ന ഹെല്‍മറ്റും വടിയുമായി സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലക്കടക്കും സിജുവിന് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു.