< Back
Kerala
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പി ജി ഹോസ്റ്റൽ അടച്ചു
Kerala

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പി ജി ഹോസ്റ്റൽ അടച്ചു

Web Desk
|
17 Jan 2022 1:54 PM IST

ഇന്ന് മുതൽ രണ്ടാഴ്ചത്തേക്കാണ് ഹോസ്റ്റൽ അടച്ചത്. രണ്ടാഴ്ചക്കാലം പിജി ക്ലാസുകൾ ഓൺലൈൻ ആയി നടത്തുമെന്ന് അധികൃതർ അറിയിച്ചു

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പി ജി ഹോസ്റ്റൽ അടച്ചു. ഹോസ്റ്റലിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇന്ന് മുതൽ രണ്ടാഴ്ചത്തേക്കാണ് ഹോസ്റ്റൽ അടച്ചത്. രണ്ടാഴ്ചക്കാലം പിജി ക്ലാസുകൾ ഓൺലൈൻ ആയി നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നലെ 3917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തരായി. 36.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച 24,878 പേര്‍ ചികിത്സയിലുണ്ട്.

Similar Posts