< Back
Kerala
തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസ നിരക്ക് വീണ്ടും കൂട്ടി
Kerala

തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസ നിരക്ക് വീണ്ടും കൂട്ടി

Web Desk
|
18 Aug 2023 6:30 PM IST

പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും.

തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസാ നിരക്ക് വീണ്ടും കൂട്ടി. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ജൂണിലും ഏപ്രിലിലും നേരത്തെ ടോൾ നിരക്ക് കൂട്ടിയുരുന്നു. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ നേരത്തെ 120 രൂപയായിരുന്നു. ഇത് 150 രൂപയാക്കി. മിനി ബസുകൾക്ക് 245 ഉം ബസുകൾ, ട്രക്കുകൾ എന്നിവയ്ക്ക് ഇനി 510 രൂപയും ഹെവി വാഹനങ്ങൾക്ക് 560 മുതൽ 975 രൂപ വരെയും പുതിയ ടോൾ നിരക്ക്. എന്നാൽ പുതുക്കിയ ടോൾ നിരക്ക് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.ഐ പ്രാദേശിക ഘടകം അറിയിച്ചു.

Similar Posts