< Back
Kerala

Kerala
തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണു
|20 April 2023 8:34 AM IST
കോഴികളെ പിടികൂടാനായി ചാടിയ കരടി കിണറിൽ വീഴുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണു. കോഴികളെ പിടികൂടാനായി ചാടിയ കരടി കിണറിൽ വീഴുകയായിരുന്നു. കരടിയെ പുറത്തെടുക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃഗഡോക്ടർ എത്തിയാൽ കരടിയെ മയക്കുവെടി വെക്കും.
മയക്കുവെടി വെക്കാതെ കരടിയെ പുറത്തിറക്കാൻ സാധിക്കില്ലെന്ന് ആർആർടിയും വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് കരടി കിണറ്റിൽ വീണത്. കിണറ്റിലെ കയറിൽ കടിച്ച് മുകളിലേക്ക് ശ്രമിക്കാൻ കരടി ശ്രമിക്കുന്നുണ്ടെങ്കിലും നടന്നിട്ടില്ല. കരടിയെ കാണാൻ പ്രദേശത്ത് നിരവധി ആളുകൾ എത്തിയിട്ടുണ്ട്.