< Back
Kerala

Kerala
കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീക്കെതിരെ അതിക്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ
|27 May 2023 6:52 AM IST
ബസിൽ വച്ച് യുവതി ബഹളം വച്ചെങ്കിലും മറ്റ് യാത്രക്കാർ പ്രതികരിച്ചില്ല
തിരുവനന്തപുരം ബാലരാമപുരത്ത് സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവനന്തപുരത്ത് നിന്ന് പൂവാറിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് അതിക്രമമുണ്ടായത്. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. ബസിൽ വച്ച് യുവതി ബഹളം വച്ചെങ്കിലും മറ്റ് യാത്രക്കാർ പ്രതികരിച്ചില്ല. യുവതി ഫോൺ വിളിച്ചറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞു നിർത്തി പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നേരത്തെയും പലയിടത്തും ബസിൽ വെച്ച് അതിക്രമമുണ്ടായിരുന്നു.
Thiruvananthapuram youth arrested for assaulting woman in KSRTC bus