< Back
Kerala

Kerala
ക്വാറിക്കെതിരെ നിന്നുവെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം
|9 Jan 2023 12:24 AM IST
വൈകിട്ട് 7മണിയോടെ ഇന്നോവ കാറിൽ എത്തിയ സംഘം വീട്ടിനുള്ളിൽ കയറി മർദ്ദിക്കുകയായിരുന്നു
തിരുവനന്തപുരം: ആര്യനാട് ക്വാറി പ്രവർത്തനത്തിനെതിരെ നിൽക്കുന്നുവെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം. കോട്ടയ്ക്കകം സ്വദേശി ഉദയകുമാറിനാണ് മർദ്ദനമേറ്റത്. വൈകിട്ട് 7മണിയോടെ ഇന്നോവ കാറിൽ എത്തിയ സംഘം വീട്ടിനുള്ളിൽ കയറി മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഉദയകുമാർ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. പൊലീസുകാർ സ്ഥലത്തെത്തിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
Thiruvananthapuram youth brutally beaten up for standing against Aryanad quarry operation