< Back
Kerala

Kerala
തിരുവനന്തപുരം ആറ്റിങ്ങലിൽ മർദനമേറ്റ യുവാവ് മരിച്ചു
|17 Aug 2023 9:25 AM IST
വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ലഹരിമാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്നാണ് സൂചന.
തിരുവനന്തപുരം: ആറ്റിങ്ങലിൽ മർദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ലഹരിമാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്നാണ് സൂചന. ബുധനാഴ്ച രാത്രിയാണ് ശ്രീജിത്തിന് മർദനമേറ്റത്. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച രണ്ടുപേരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്രീജിത്തിനെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ശ്രീജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ വലിയ മുറിവുകളില്ലെങ്കിലും അടിയേറ്റ പാടുകളുണ്ടായിരുന്നു. നാലുപേരടങ്ങുന്ന സംഘമാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.