< Back
Kerala

Kerala
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് ചാടിപ്പോയി; തെരച്ചിൽ തുടരുന്നു
|13 Jun 2023 9:00 PM IST
അക്രമസ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്
തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. മൃഗശാല ജീവനക്കാർ തെരച്ചിൽ നടത്തുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിപ്പോയത്. അക്രമസ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കുരങ്ങ് നന്തൻകോട് ഭാഗത്ത് ഉള്ളതായാണ് സംശയം. നേരത്തെയും ഹനുമാൻ കുരങ്ങ് ചാടിപ്പോയിരുന്നെന്നും നാട്ടുകാർ പറയുന്നു.
'മുമ്പ് ഇതുപോലെ ചാടിപ്പോയ കുരങ്ങ് വീട്ടുകാരെ കടിച്ചിരുന്നു... പേടിയുണ്ടെന്നും തിരുവനന്തപുരം മൃഗശാലയ്ക്ക് സമീപമുള്ള നാട്ടുകാർ പറഞ്ഞു.