< Back
Kerala

Kerala
തിരുവനന്തപുരത്ത് നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ
|27 Aug 2023 11:02 AM IST
ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് മരിച്ചത്.
തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ മൂന്നു മണിക്കാണ് സംഭവം. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് മരിച്ചത്. ആത്മഹത്യ ആണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതിൽ മനോവിഷമം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് രേഷ്മ മരിച്ച നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അക്ഷയ് രാജ് സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുക്കളാണ് രേഷ്മ ജീവനൊടുക്കിയ വിവരം അരുവിക്കര പൊലീസിനെ അറിയിച്ചത്. ഇക്കഴിഞ്ഞ ജൂൺ 12നായിരുന്നു രേഷ്മയും അക്ഷയ് രാജുമായുള്ള വിവാഹം. അടുത്തിടെ അക്ഷയ് ഒരു സ്ത്രീയെ ഫോണിൽ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. ഇതിൽ ഏറെ നാളായി രേഷ്മ മനോവിഷമം നേരിട്ടിരുന്നു എന്നും പൊലീസ് പറയുന്നു.