< Back
Kerala

Kerala
വാഹനാപകടത്തിൽ മകൻ മരിച്ച വിവരമറിഞ്ഞ് മാതാവ് ജീവനൊടുക്കി
|6 Sept 2023 9:41 AM IST
ഇന്നലെയാണ് മകൻ സജിൻ മുഹമ്മദ് വാഹനാപകടത്തിൽ മരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മകന്റെ മരണ വാർത്തയറിഞ്ഞ് മാതാവ് കിണറ്റിൽ ചാടി മരിച്ചു. നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി ഷീജയാണ് മരിച്ചത്. ഇന്നലെയാണ് മകൻ സജിൻ മുഹമ്മദ് വാഹനാപകടത്തിൽ മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് വയനാട് വെച്ച് വാഹനാപകടത്തിൽ എം.വി.എസ്.സി അവസാന വർഷ വിദ്യാർഥിയായിരുന്ന സജിൻ മുഹമ്മദ് മരിക്കുന്നത്. മകന്റെ മരണ വാർത്ത അമ്മയെ ബന്ധുക്കൾ അറിയിച്ചിരുന്നില്ല. എന്നാൽ ഫേസ്ബുക്ക് വഴി സജിന്റെ മരണ വാർത്ത അറിഞ്ഞ ഷീജ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. മരിച്ച ഷീജ ബീഗം നെടുമങ്ങാട് ഗവ. എൽ.പി.സ്കൂൾ അധ്യാപികയാണ്.