< Back
Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്:  അതിജീവിതക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അതിജീവിതക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Web Desk
|
30 Nov 2025 1:46 PM IST

അതിജീവിതയ്ക്കെതിരെയുള്ള സൈബർ ആക്രമണം പാർട്ടി പരിശോധിക്കുമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ അതിജീവിതക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

അതിജീവിതയെ അധിക്ഷേപിക്കുന്നവർ പാർട്ടിക്കാരല്ല. നിയമവഴിയിലോ അല്ലാതെയോ പാർട്ടി ഒരു സഹായവും രാഹുലിന് ചെയ്യില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. പാർട്ടി കൃത്യമായ നടപടി എടുത്തു. അതിജീവിതയ്ക്കെതിരെയുള്ള സൈബർ ആക്രമണം പാർട്ടി പരിശോധിക്കും. അയ്യപ്പൻ്റെ സ്വർണ്ണം കട്ട ഭൂലോക കള്ളൻമാർക്കെതിരെ നടപടി എടുക്കാത്ത പാർട്ടിയാണ് ഇപ്പോൾ വലിയ പ്രചാരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെത്തി പൊലീസ് സംഘം പരിശോധന നടത്തുന്നുണ്ട്. കുന്നത്തൂർമേട് ഉള്ള ഫ്ലാറ്റിലാണ് പൊലീസ് പരിശോധന പുരോഗമിക്കുന്നത്. ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചെന്ന് യുവതി മൊഴി നൽകിയിരുന്നു.

Similar Posts