
ഇത് മത്സ്യത്തൊഴിലാളി വിദ്യാർഥികളെ ദ്രോഹിച്ച സർക്കാർ: ഷാഫി ചാലിയം
|സ്കോളർഷിപ്പ് തുക ഇരുപത്തി മൂന്ന് കോടി ഇടത് സർക്കാർ പിടിച്ചു വെച്ചിരിക്കയാണെന്നും അത് മൂലം മത്സ്യത്തൊഴിലാളി വിദ്യാർഥികൾ ഫീസ് കൊടുക്കാൻ കഴിയാതെ വലയുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ആരോപിച്ചു
കോഴിക്കോട്. 1984ലെ കരുണാകരൻ സർക്കാരിൽ ഉപ മുഖ്യമന്ത്രിയായിരുന്ന അവുകാദർ കുട്ടി നഹാ സാഹിബ് ഫിഷറീസ് വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് പട്ടിക ജാതി വിദ്യാർഥികൾക്ക് മാത്രമുണ്ടായിരുന്ന പഠന സ്കോളർഷിപ്പ് സർവ്വ മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കും ബാധകമാക്കി ഉത്തവിറക്കിയത്.
ആ സ്കോളർഷിപ്പ് തുക ഇരുപത്തി മൂന്ന് കോടി ഇടത് സർക്കാർ പിടിച്ചു വെച്ചിരിക്കയാണെന്നും അത് മൂലം മത്സ്യത്തൊഴിലാളി വിദ്യാർഥികൾ ഫീസ് കൊടുക്കാൻ കഴിയാതെ വലയുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ യുഡിഎഫ് കുടുംബ സംഗമങ്ങൾ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ക്കോളർഷിപ്പ് തുക പിടിച്ചു വെച്ചതിനാൽ ഫീസ് ഒടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകൾ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാർഥികളുടെ മൂന്ന് കോടി ഇരുപത് ലക്ഷം രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയിലാവട്ടെ കഴിഞ്ഞ സെപ്റ്റംബർ വരെ ഒന്നര കോടിയാണ് കുടിശ്ശിക. സ്ക്കോളർഷിപ്പ് തുക നിഷേധിക്കുക വഴി സംസ്ഥാനത്താകെ ഇരുപത്തി രണ്ടായിരം കുട്ടികളുടെ മാനസിക ക്ലേശം വിവരണാദീതമാണ്. തീരദേശ മേഖലയോട് ഇടത് സർക്കാർ കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഷാഫി ചാലിയം അഭ്യർഥിച്ചു.