< Back
Kerala
ചരിത്രത്തിലാദ്യം; ഇത്തവണ മുസ്‍ലിം ലീഗിന് രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍
Kerala

ചരിത്രത്തിലാദ്യം; ഇത്തവണ മുസ്‍ലിം ലീഗിന് രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍

Web Desk
|
17 March 2026 4:54 PM IST

പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

മലപ്പുറം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗിന്‍റെ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തെഹലിയയുമാണ് മത്സരിക്കുന്നത്.

ഇന്ന് വൈകിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പാണക്കാട് വെച്ച് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസൽ ബാബു മത്സരിക്കും.തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു.

മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികള്‍

മഞ്ചേശ്വരം - എ.കെ.എം അഷറഫ്

കാസർഗോഡ് - കല്ലട്ര മായിൻ ഹാജി

അഴിക്കോട് - കരീം ചേലേരി

കൂത്തുപറമ്പ് - ജയന്തി രാജൻ

കുറ്റ്യാടി - പാറക്കൽ അബ്ദുള്ള

പേരാമ്പ്ര - ഫാത്തിമ തഹലിയ

തിരുവമ്പാടി - കാസിം കൂടരഞ്ഞി

കൊടുവള്ളി - പി.കെ ഫിറോസ്

കുന്നമംഗലം - റസാക്ക് മാസ്റ്റർ

കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസൽ ബാബു

വള്ളിക്കുന്ന് - ടി.വി ഇബ്രാഹിം

കൊണ്ടോട്ടി - ടി.പി അഷ്റഫ് അലി

മഞ്ചേരി- അഡ്വ.റഹ്മത്തുള്ള

ഏറനാട് - പി.കെ ബഷീർ

മലപ്പുറം - പി.കെ കുഞ്ഞാലിക്കുട്ടി

മങ്കട - മഞ്ഞളാം കുഴി അലി

പെരിന്തൽമണ്ണ - നജീബ് കാന്തപുരം

വേങ്ങര - കെ.എം ഷാജി

കോട്ടക്കൽ - ആബിദ് ഹുസൈൻ തങ്ങൾ

തിരൂർ - കുറുക്കോളി മൊയ്‌തീൻ

താനൂർ - പി.കെ നവാസ്

തിരൂരങ്ങാടി - പി.എം.എ സമീർ

മണ്ണാർകാട് - എൻ.ഷംസുദ്ദീൻ

ഗുരുവായൂർ - സി.എച്ച് റഷീദ്

കളമശ്ശേരി - അഡ്വ.വി.ഇ അബ്‌ദുൾ ഗഫൂർ


Similar Posts