< Back
Kerala
Thomas Isaac
Kerala

'കേന്ദ്രനയം നേരിടാൻ ടോൾ പിരിക്കേണ്ടി വരും'; നിലപാട് മാറ്റി തോമസ് ഐസക്

Web Desk
|
6 Feb 2025 1:07 PM IST

കേരളത്തിൽ ടോൾ പിരിക്കാൻ സമ്മതിക്കില്ലെന്ന് സതീശൻ

തിരുവനന്തപുരം: കിഫ്ബി ടോൾ പിരിവിൽ നിലപാട് മാറ്റി മുൻ ധനമന്ത്രി തോമസ് ഐസക്. കേന്ദ്രനയം നേരിടാൻ ടോൾ പിരിക്കേണ്ടി വരും. ടോളിന് ബദൽ ഉണ്ടെങ്കിൽ പ്രതിപക്ഷം പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കിഫ്‌ബി റോഡുകൾക്ക് ടോൾ പിരിക്കില്ലെന്നായിരുന്നു ഐസക് നിയമസഭയിൽ പറഞ്ഞത്.

എന്നാൽ കിഫ്ബി ടോൾ പിരിവ് നടത്തിയാൽ ജനം അടിച്ചു പൊളിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. കേരളത്തിൽ ടോൾ പിരിക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ജൂണിലാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് കിഫ്ബി പദ്ധതികളില്‍ നിന്ന് ടോളോ യൂസര്‍ ഫീയോ പിരിക്കില്ലെന്ന് വിശദീകരിച്ചത്.



Similar Posts