Kerala

Kerala
മസാല ബോണ്ട് കേസ്: ഇ.ഡി സമൻസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയിൽ
|31 Jan 2024 7:37 PM IST
ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.
കൊച്ചി: മസാല ബോണ്ട് കേസിലെ ഇ.ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി അയച്ച സമൻസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.
ഇ.ഡി സമൻസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.