< Back
Kerala

Kerala
ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് തോമസ് ഐസക്; ഹാജരായേ മതിയാകൂ എന്ന് ഇ.ഡി
|19 Feb 2024 3:35 PM IST
അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കരുതെന്ന് കോടതി
കൊച്ചി: മസാലബോണ്ട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാവില്ലെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്.സമൻസ് അയക്കാൻ ഇഡിക്ക് അധികാരമില്ലെന്നും ഐസക് കോടതിയിൽ വാദിച്ചു. തനിക്ക് അയച്ച സമന്‍സ് തന്നെ നിയമവിരുദ്ധമാണെന്നും അതുകൊണ്ട് തന്നെ ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഐസക് വ്യക്തമാക്കി.
എന്നാല്‍ ഐസക് ഹാജരായെ മതിയാവൂവെന്ന് എന്ന് ഇഡിയും വാദിച്ചു. മസാല ബോണ്ട് കേസിലെ വിവരങ്ങള്‍ അറിയാവുന്ന ആളാണ് ഐസക്.അതുകൊണ്ട് അദ്ദേഹം തന്നെ ഹാജരായി വിവരങ്ങള്‍ നല്‍കണമെന്ന് ഇ.ഡി ഇന്നും കോടതിയില്‍ പറഞ്ഞു. കേസിൽ സിഇഒ ഹാജരാകില്ലെന്നുംഡിജിഎം ഫിനാൻസ് അശോക് കുമാറും മാനേജറും ഹാജരാകുമെന്നും കിഫ്ബി കോടതിയെ അറിയിച്ചു.അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കരുതെന്ന് കോടതി നിർദേശിച്ചു.