< Back
Kerala

Kerala
തൊപ്പി വീണ്ടും അറസ്റ്റിൽ; യൂട്യൂബിലൂടെ അവഹേളിച്ചുവെന്ന് കേസ്
|11 July 2023 11:46 PM IST
ശ്രീകണ്ഠാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്
'തൊപ്പി' എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദ് വീണ്ടും അറസ്റ്റിൽ. യൂട്യൂബിലൂടെ അവഹേളിച്ചുവെന്ന ശ്രീകണ്ഠാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശ്രീകണ്ഠാപുരം പോലീസ് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
പൊതുവേദിയിൽ അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്ന പരാതിയിൽ തൊപ്പിയെ നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു. വളാഞ്ചേരിയിലെ ഷോപ്പ് ഉദ്ഘാടനത്തിന് അശ്ലീല പദപ്രയോഗമുള്ള പാട്ടു പാടി, ഗതാഗത തടസ്സം ഉണ്ടാക്കി എന്ന പരാതിയിലായിരുന്നു കേസ്. ഇത് കൂടാതെ അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്.

