< Back
Kerala

Kerala
ലക്ഷദ്വീപില്‍ കലക്ടര്‍ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായവര്‍ നിരാഹാര സമരത്തില്‍
|28 May 2021 11:37 AM IST
124(എ) രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് എന്നാണ് അറിയുന്നത്. അതുപോലെ തന്നെ 120 ബി ഗൂഡാലോചനക്കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്
കലക്ടര്‍ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായവര്‍ നിരാഹാര സമരത്തില്‍. ദ്വീപില്‍ മയക്കുമരുന്നുകള്‍ വ്യാപകമാണെന്ന കലക്ടറുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ചതിനാണ് 12 പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ ഉച്ചക്ക് ശേഷം എല്ലാ ദ്വീപുകളിലും പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കും. കഴിഞ്ഞ ദിവസം രാത്രിയിലാണ് കില്‍ത്താനില്‍ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ഇപ്പോള്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കേസിലെ എഫ്.ഐ.ആര്‍ ഇതുവരെ കൈമാറിയിട്ടില്ല. അതേസമയം 124(എ) രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.120 ബി ഗൂഡാലോചനക്കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.