< Back
Kerala
നേതൃപദവിയിലുള്ളവർ മിതത്വം പാലിക്കണം; പുന്നല ശ്രീകുമാർ
Kerala

നേതൃപദവിയിലുള്ളവർ മിതത്വം പാലിക്കണം; പുന്നല ശ്രീകുമാർ

Web Desk
|
3 Jan 2026 8:15 AM IST

കോട്ടയം പിഡബ്ല്യുഡി ന്യൂ_ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍

കോട്ടയം: രാഷ്ട്രീയ സാമൂഹിക നേതൃത്വ പദവിയിലുള്ളവർ പരാമർശങ്ങളിൽ മിതത്വം പാലിക്കണമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കോട്ടയം പിഡബ്ല്യുഡി ന്യൂ_ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുകാര്യങ്ങളിൽ വിലയിരുത്തലുകൾക്കും വിമർശനങ്ങൾക്കും അവകാശമുണ്ടെങ്കിലും വൈകാരിക പ്രതികരണങ്ങൾ പൊതുമണ്ഡലത്തെ മലീമസമാക്കുകയാണ്. ഇത്തരം പ്രതികരണങ്ങൾ തങ്ങൾ പ്രതിനിധീകരിക്കുന്ന സമൂഹത്തിന് അവമതിപ്പ് ഉളവാക്കുന്നതും ജനങ്ങൾക്ക് താൽപര്യമില്ലാത്തതുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ തമ്മിലുണ്ടായ അഭിപ്രായ സംഘർഷങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെപിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് പി.എ.അജയഘോഷ് അധ്യക്ഷത വഹിച്ചു. ട്രഷറർ അഡ്വ.എ.സനീഷ് കുമാര്‍, ഡോ: ആർ. വിജയകുമാർ, പി.വി.ബാബു, പി.എൻ. സുരൻ ,രമ പ്രതാപൻ, എൻ.ബിജു,അഖിൽ. കെ.ദാമോദരൻ, എം.ടി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

Similar Posts