< Back
Kerala
വിതുരയില്‍ റിസോർട്ടിലെത്തിയവർ നഗ്നരായി ആറ്റിൽ കുളിക്കാൻ ഇറങ്ങി; സംഘര്‍ഷം
Kerala

വിതുരയില്‍ റിസോർട്ടിലെത്തിയവർ നഗ്നരായി ആറ്റിൽ കുളിക്കാൻ ഇറങ്ങി; സംഘര്‍ഷം

Web Desk
|
26 March 2022 10:33 AM IST

സംഭവത്തിൽ റിസോർട്ട് ഉടമ അടക്കം 4 പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം വിതുരയിൽ റിസോർട്ടിൽ സംഘർഷം. റിസോർട്ടിൽ എത്തിയവർ നഗ്നരായി ആറ്റിൽ കുളിക്കാൻ ഇറങ്ങിയത് നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. മദ്യപിച്ച ശേഷമാണ് കുളിക്കാനിറങ്ങിയത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. റിസോർട്ടിന് സമീപം സിസിടിവി വച്ചത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ റിസോർട്ട് ഉടമ അടക്കം 4 പേർക്കെതിരെ കേസെടുത്തു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. റിസോര്‍ട്ടിലെത്തിയ ആളുകളും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ റിസോര്‍ട്ടുടമയും ഭാര്യയും നാട്ടുകാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ആറ്റിന്‍കരയില്‍ സിസി ടിവി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും റിസോര്‍ട്ടുടമയുമായി പല പ്രശ്നങ്ങളും ഉണ്ടായിരുന്നു.



Related Tags :
Similar Posts