< Back
Kerala
മത്സരിക്കാൻ അവസരം ലഭിക്കാത്തവർക്ക് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ വേണ്ട പരിഗണന നൽകും- രമേശ് ചെന്നിത്തല
Kerala

മത്സരിക്കാൻ അവസരം ലഭിക്കാത്തവർക്ക് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ വേണ്ട പരിഗണന നൽകും- രമേശ് ചെന്നിത്തല

Web Desk
|
20 March 2026 4:37 PM IST

സീറ്റ് കിട്ടാത്തതിന്റെ പേരിൽ പോകുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്തവർക്ക് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ വേണ്ട പരിഗണന നൽകുമെന്ന് രമേശ്‌ ചെന്നിത്തല. സീറ്റ് കിട്ടാത്തതിന്റെ പേരിൽ പോകുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും. എൽദോസ് കുന്നപ്പിള്ളിലിനെതാൻ വിളിച്ചു എന്നും പാർട്ടിവിടില്ലെന്ന് എൽദോസ് പറഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'സീറ്റിന് അർഹരായ ധാരാളം ആളുകൾ ഉണ്ട്. സീറ്റ് ആഗ്രഹിക്കുന്ന പലർക്കും നിരാശ ഉണ്ടാവും. അവർ ഒരു കാര്യം ആലോചിക്കണം അവരെ വളർത്തിയത് പാർട്ടിയാണ്. നിർണായക ഘട്ടത്തിൽ പാർടിക്ക് ഒപ്പം നിൽക്കണം. സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്.വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല. എൽദോസ് സീറ്റിന് അർഹനായ വ്യക്തിയാണ്. സീറ്റ് കൊടുക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.പക്ഷേ, പാർട്ടി തീരുമാനം അംഗീകരിക്കണ'മെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Similar Posts