< Back
Kerala

Kerala
അന്യ സമുദായക്കാരെ വിവാഹം ചെയ്യുന്നവരെ പുറത്താക്കരുത്; ക്നാനായ വിലക്കിനെതിരെ കോടതി
|2 Sept 2022 4:52 PM IST
ജില്ലാ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ക്നാനായ കത്തോലിക് കോൺഗ്രസ് അറിയിച്ചു.
ക്നാനായ സമുദായ വിലക്കിനെതിരെ കോടതി. വിവാഹത്തെ തുടർന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോട്ടയം ജില്ലാ കോടതി വിധിച്ചു. മറ്റ് സമുദായത്തിൽ നിന്ന് വിവാഹം ചെയ്യുന്നവരെ പുറത്താക്കരുതെന്നും കോടതി വിധിയിൽ പറയുന്നു. ക്നാനായ നവീകരണ സമിതിയുടെ ആവശ്യം അംഗീകരിച്ച് കോട്ടയം ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം, ജില്ലാ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ക്നാനായ കാത്തോലിക് കോൺഗ്രസ് അറിയിച്ചു.