< Back
Kerala

ജി.സുധാകരന്‍
Kerala
'ലഹരിക്കെതിരെ പറയുന്നവർ തന്നെ ലഹരി കടത്തുന്നു': ഒളിയമ്പുമായി ജി സുധാകരൻ
|16 Jan 2023 7:21 AM IST
ലഹരിക്കേസിൽ ഉൾപ്പെട്ട നേതാവിനെ സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ് സുധാകരന്റെ വിമർശനം
ആലപ്പുഴ: സിപിഎം നേതാക്കൾ ഉൾപ്പെട്ട ലഹരിക്കടത്ത് കേസിൽ ഒളിയമ്പുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന സമുഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.
ലഹരിക്കേസിൽ ഉൾപ്പെട്ട നേതാവിനെ സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ് സുധാകരന്റെ വിമർശനം. ആലപ്പുഴയിൽ ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎമ്മിനെതിരെ സുധാകരൻ വിമർശനം ഉന്നയിച്ചത്.