< Back
Kerala
പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢൻമാരുടെ സ്വർഗത്തിൽ: എം.കെ മുനീർ
Kerala

പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢൻമാരുടെ സ്വർഗത്തിൽ: എം.കെ മുനീർ

Web Desk
|
12 Feb 2023 8:34 PM IST

പുറംതോടിൽ പുരുഷനായി മാറിയപ്പോഴും യഥാർഥത്തിൽ സ്ത്രീയായതുകൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞതെന്നും മുനീർ പറഞ്ഞു.

കോഴിക്കോട്: പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢൻമാരുടെ സ്വർഗത്തിലെന്ന് ഡോ. എം.കെ മുനീർ. ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല. പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നടത്തുന്നത്. പുറംതോടിൽ പുരുഷനായി മാറിയപ്പോഴും യഥാർഥത്തിൽ സ്ത്രീയായതുകൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞതെന്നും മുനീർ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ ആരെയെങ്കിലും അപമാനിക്കാൻ വേണ്ടിയല്ല ഇത് പറയുന്നതെന്നും മുനീർ പറഞ്ഞു. ഇതിന് എതിർ വാദങ്ങളുള്ളവരുമായി സംവാദത്തിന് തയ്യാറാണ്. അവർക്ക് അവരുടെ വാദങ്ങളും മുന്നോട്ടുവെക്കാം. അങ്ങനെ സംവാദങ്ങളുണ്ടാവുമ്പോൾ പൊതുജനത്തിന് വസ്തുത മനസിലാക്കാനാകുമെന്നും മുനീർ പറഞ്ഞു.

Similar Posts