< Back
Kerala
Threat letter to KK Rama

KK Rama

Kerala

പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണെന്ന് അറിയാമല്ലോ?; കെ.കെ രമക്ക് ഭീഷണിക്കത്ത്

Web Desk
|
29 March 2023 5:43 PM IST

പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നത്.

കോഴിക്കോട്: കെ.കെ രമ എം.എൽ.എക്ക് വീണ്ടും ഭീഷണിക്കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നത്. നീ വീണ്ടും കളി തുടങ്ങി അല്ലേ? കയ്യൊടിഞ്ഞു കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ നോക്കുകയാണല്ലേ? നിനക്കുള്ള അവസാനത്തെ താക്കീതാണിത്. കേസ് പിൻവലിച്ച് മാപ്പ് പറയണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അല്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും. ഒരു മാസത്തെ അവധി നിനക്ക് അവസാനമായി തരുന്നു. അടുത്ത മാസം 20-ാം തിയതിക്കുള്ളിൽ ഒരു തീരുമാനം ഞങ്ങൾ നടപ്പാക്കും. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേതെന്ന് നിനക്ക് നല്ലതുപോലെ അറിയാമല്ലോ. ഭരണം പോയാലും തരക്കേടി, ഞങ്ങളത് ചെയ്യുമെന്നും കത്തിൽ ഭീഷണിയുണ്ട്.

സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിൽ രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. പരിക്ക് വ്യാജമാണെന്ന് ആരോപിച്ച് സി.പി.എം അനുകൂല സൈബർ പേജുകൾ രമക്കെതിരെ പ്രചാരണം നടത്തിയിരുന്നു. സച്ചിൻ ദേവ് എം.എൽ.എക്കെതിരെ രമ പരാതി നൽകിയിട്ടും സൈബർ പൊലീസ് കേസ് എടുക്കാൻ തയ്യാറായിട്ടില്ല.




Similar Posts