< Back
Kerala
ബാങ്കിന്റെ ജപ്തി ഭീഷണി; എങ്ങോട്ടുപോകണമെന്നറിയാതെ കുടുംബം
Kerala

ബാങ്കിന്റെ ജപ്തി ഭീഷണി; എങ്ങോട്ടുപോകണമെന്നറിയാതെ കുടുംബം

Web Desk
|
3 Nov 2022 12:18 PM IST

ചെറിയ കുട്ടിയും വൃദ്ധമാതാവുമടക്കമുള്ള കുടുംബത്തിനാണ് ബാങ്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്

തിരുവനന്തപുരം: പോത്തൻകോട് ജപ്തിഭീഷണിയിൽ എന്തുചെയ്യണമെന്നറിയാതെ കുടുംബം. പോത്തൻകോട് സ്വദേശി ശലഭയും ആറ് വയുള്ള മകളും പ്രായമായ അമ്മയുമാണ് എങ്ങോട്ടുപോകുമെന്നറിയാതെ കഴിയുന്നത്. ശലഭയുടെ ഭർത്താവ് അറുമുഖനാണ് ബാങ്കിൽ നിന്നും 35 ലക്ഷം രൂപ ലോണെടുത്തത്.

അറുമുഖൻ കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു. എന്നാൽ പല സമയങ്ങളിലായി 20 ലക്ഷം രൂപ അടച്ചിട്ടുണ്ടെന്ന് ശലഭ മീഡിയവണിനോട് പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരും അഭിഭാഷകരും ഇന്നലെ വന്ന് ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ശലഭ പറഞ്ഞു.

ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയതോടെ യുവതി ആത്മഹത്യ ഭീഷണി മുഴക്കി. നിയമ നടപടികൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്യുന്നതെന്നും കുടംബത്തെ ഇറക്കിവിടില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം.


Related Tags :
Similar Posts