< Back
Kerala

Kerala
'പൊലീസിനെ നിലക്കുനിർത്തണം'; മുഖ്യമന്ത്രിക്ക് ഭീഷണി ഫോൺസന്ദേശം
|10 Aug 2021 5:40 PM IST
ക്ലിഫ് ഹൗസിലേക്ക് ഫോൺ ചെയ്താണ് ഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി.. സംസ്ഥാനത്തെ പൊലീസ് അതിക്രമത്തിൽ നടപടി എടുത്തില്ലെങ്കിൽ അപായപ്പെടുത്തുമെന്നാണ് ഭീഷണി. ക്ലിഫ് ഹൗസിലേക്ക് ഫോൺ ചെയ്താണ് ഭീഷണി മുഴക്കിയത്.
ഫോൺ വിളിച്ചത് ആരാണെന്ന് ഇതുവരെ അറിവായിട്ടില്ല. ഉച്ച കഴിഞ്ഞാണ് ക്ലിഫ് ഹൗസിലേക്ക് ഭീഷണി ഫോൺസന്ദേശം വന്നത്. കോട്ടയത്ത് നിന്നാണ് കോൾവന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായിരിക്കുന്നത്. മ്യൂസിയം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് സേനക്കെതിരെ സംസ്ഥാനത്ത് പൊതുവായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം എത്തിയത്. പൊലീസിനെ ചൊല്ലി നിയമസഭയിലും പ്രതിപക്ഷം രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു.